Gandhiji autobiography malayalam

Gandhi Jayanti: മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം അറിയാം വര്‍ഷങ്ങളിലൂടെ

Samayam Malayalam | Updated: 29 Sept 2022, 3:07 pm

Subscribe

Mahatma Solon Biography : 1869 ല്‍ ഗാന്ധിജി ജനിക്കുന്നത് മുതല്‍ 1948ല്‍ ഗാന്ധിജി കൊല്ലപ്പെടുന്നതു വരെയുള്ള ജീവചരിത്രത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ മനസ്സിലാക്കാം.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകിയ സംഭാവനകളും പ്രധാനമാണ്

ഹൈലൈറ്റ്:

  • ഗാന്ധിജി ജനിച്ചത് 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിൽ
  • വിവാഹം 1883ല്‍
  • അന്തരിച്ചത് 1948 ജനുവരി 30ന്
Samayam Malayalam
1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലെ ഒരു വൈശ്യകുടുംബത്തിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിക്കുന്നത്.

അച്ഛന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്ലിബായ് ബനിയ സമുദായത്തിലെ അംഗായിരുന്നു പുത്‌ലിബായ്. 1887ല്‍ ഗാന്ധിജി മെട്രിക്കുലേഷന്‍ പാസാകുന്നു. 1883ല്‍ കസ്തൂര്‍ബയുമായുള്ള വിവാഹം. 1885ല്‍ പിതാവ് മരിച്ചു. 1887ലാണ് അദ്ദേഹം ബാരിസ്റ്റര്‍ പരീക്ഷയ്ക്ക് പഠിക്കാനായി ഇംഗ്ലിണ്ടിലേക്ക് തിരിക്കുന്നു.

1891ലാണ് ബാരിസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് അദ്ദേഹം തിരികെ മടങ്ങിയെത്തിയത്.

പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് പോയത് 1893ലാണ്. അവിടെവച്ച് കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വര്‍ണവിവേചനം ശരിക്കും അനുഭവിച്ചറിഞ്ഞു. ഒരിക്കല്‍ തീവണ്ടിയില്‍ നിന്നും മറ്റൊരിക്കല്‍ കുതിരവണ്ടിയില്‍നിന്നും വലിച്ചു പുറത്തിറക്കപ്പെട്ടു. കറുത്തവര്‍ഗ്ഗക്കാര്‍ക്കായി സമരങ്ങള്‍ നേതൃത്വം നല്‍കി.

1896ല്‍ ഇന്ത്യയിലെത്തി ഭാര്യയോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി.

1901ല്‍ ഇന്ത്യയിലെത്തി കല്‍ക്കത്ത കോണ്‍ഗ്രസില്‍ വളണ്ടിയറായി.

1902ല്‍ വീണ്ടും ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രമാരംഭിച്ചു. 1906 ല്‍ ബ്രഹ്മചര്യം സ്വീകരിച്ചു. 1910 ല്‍ ടോല്‍സ്റ്റോയ് ഫാം സ്ഥാപിച്ചു. 1915ല്‍ മഹാകവി ടാഗോര്‍ 'മഹാത്മാ' എന്ന് വിളിച്ചു ഗാന്ധിജിയെ ആദരിച്ചു. 1917ല്‍ സബര്‍മതി ആശ്രമം സ്ഥാപിച്ചു.

1918ല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനാരംഭിച്ചു. 1920ല്‍ കുപ്പായവും തൊപ്പിയുമുപേക്ഷിച്ച് അര്‍ധനഗ്‌നനായ ഫക്കീറായി.

1922ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. ഇതിന്റെ ഫലമായി ആറുകൊല്ലം കഠിനതടവിനു വിധിച്ചു. ജയില്‍ ജീവിതകാലത്താണ് ഗാന്ധിജി തന്റെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' എഴുതിയത്.

പ്രശസ്തമായ ദണ്ഡിയാത്ര നടത്തുന്നത് 1929ലാണ്. തന്റെ 72 അനുയായികളോടൊപ്പമായിരുന്നു യാത്ര. വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

Katlynn simone biography of michael

സേവാശ്രമം സ്ഥാപിക്കുന്നത് 1935ലാണ്.

Also Read: SSC CGL: ഫലം പ്രഖ്യാപിച്ചു

1942 ലായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. 1944ല്‍ കസ്തൂര്‍ബാ അന്തരിച്ചു. അഖാഘാന്‍ പാലസ് ജയില്‍ വാസത്തിനിടയിലായിരുന്നു അവരുടെ അന്ത്യം. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്ര്യയായി. 1947ലെ ഇന്ത്യാ വിഭജനം അദ്ദേഹത്തെ വേദനിപ്പിച്ചു.



Also Read: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍

1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സേയുടെ വെടിയേറ്റ് മരിച്ചു.